കാസർഗോഡ്: സോഷ‍്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിൻ്റെ (രേഷ്മ) മരണത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. ചിന്നു പാപ്പുവിൻറെ ആൺ സുഹൃത്തിനെ ചോദ‍്യം ചെയ്യലിന് ശേഷം പൊലീസ് വിട്ടയച്ചു. ഇയാളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിന്നുവിന് കുടുംബ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ആത്മഹത‍്യയ്ക്കു പിന്നിൽ ദുരൂഹതയുണ്ടെന്നും കഴിഞ്ഞ ദിവസം ചിന്നുവിൻ്റെ പിതാവ് ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കാസർഗോഡ് ആദൂർ സ്വദേശി ചിന്നു പാപ്പുവിനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
