VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പോസ്റ്റർ വെച്ചയാളെ തിരിച്ചറിഞ്ഞു

കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് പോസ്റ്റർ വച്ചയാളെ തിരിച്ചറിഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് പോസ്റ്റർ വെച്ചതെന്ന് പള്ളിയിലെ സിസിടിവിയിൽ നിന്ന് വ്യക്തമായി. കല്ലറയിൽ ജോസ്.കെ.മാണിയുടെ പോസ്റ്റർ കണ്ടതോടെ ഡിസിസി നേതൃത്വം രംഗത്ത് വന്നിരുന്നു. സിപിഎമ്മും അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. അതേസമയം സംഭവത്തിൽ യുവാവിനെ തിരിച്ചറിഞ്ഞതോടെ കേസെടുക്കുന്നതിൽ തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം. എന്നാൽ യുവാവിനെ കൊണ്ട് മറ്റ് ആരെങ്കിലും ചെയ്യിപ്പിച്ചതാണോയെന്ന് പരിശോധിക്കണമെന്നാണ് കോൺഗ്രസിനെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *