VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണ കമ്മിറ്റി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയമിച്ചു

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണ കമ്മിറ്റി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയമിച്ചു. പ്രവർത്തകസമിതി അംഗം ശശി തരൂർ എംപിയാണ് കോ.ചെയർമാൻ. ഷാഫി പറമ്പിൽ എംപിയാണ് കൺവീനർ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യാഴാഴ്ച രാത്രിയാണ് കമ്മിറ്റിയെ പ്രഖ്യാപിച്ചത്. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ റോജി.എം.ജോൺ. സി.ആർ. മഹേഷ്, മാത്യു കുഴൽനാടൻ, മുൻ എംപി രമ്യ ഹരിദാസ്, എം. ലിജു, ദീപ്തി മേരി വർഗീസ് എന്നിവരാണ് പ്രചാരണസമിതിയിലെ മറ്റ് അംഗങ്ങൾ. ബെന്നി ബെഹ്നാൻ എംപിയാണ് പ്രകടനപത്രിക ചെയർമാൻ. കൊടിക്കുന്നിൽ സുരേഷ് കോ.ചെയർമാൻ, എംപിമാരായ ഡീൻ കുര്യാക്കോസ്, ജെബി മേത്തർ എന്നിവരാണ് അംഗങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked *