തിരുവനന്തപുരം: സൗത്ത് ഇന്ത‍്യൻ ബാങ്കിനെതിരെ വ‍്യാജ ബോംബ് ഭീഷണി. വിഴിഞ്ഞം മുക്കോലയിലെ ശാഖയിൽ രാവിലെയോടെയാണ് ഇമെയിൽ മുഖേന ഭീഷണി സന്ദേശം എത്തിയത്. ബാങ്കിൽ ബോംബ് വച്ചിട്ടുണ്ടെന്നും 11 മണിയോടെ ജീവനക്കാർ പുറത്തിറങ്ങണമെന്നുമായിരുന്നു ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നതെന്നാണ് ബാങ്ക് മാനേജർ വ‍്യക്തമാക്കുന്നത്. ഇതേത്തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല.
