VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ ബാബു എം.എൽ.എ

കൊച്ചി: ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ ബാബു എംഎൽഎ. കോൺഗ്രസ് നേതാക്കൾക്കൊപ്പം വാർത്താസമ്മേളനം നടത്തിയാണ് ബാബു ഇക്കാര്യം പ്രഖ്യാപിച്ചത്. മത്സരിക്കണമെന്ന് കോൺഗ്രസിൻറെ എല്ലാ നേതാക്കളും ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാൽ മത്സരത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനം. പാർട്ടി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും കെ ബാബു പറഞ്ഞു. 1991 മുതൽ തൃപ്പുണിത്തൂറയിൽ നിന്ന് തുടർച്ചയായി അഞ്ച് തവണ തെരഞ്ഞെടുക്കപ്പെട്ട കെ.ബാബു 2016ൽ സിപിഎമ്മിലെ എം.സ്വരാജിനോട് മത്സരിച്ച് പരാജയപ്പെട്ടു. 2021ലെ തെരഞ്ഞെടുപ്പിൽ എം. സ്വരാജിനെ പരാജയപ്പെടുത്തി വീണ്ടും എംഎൽഎയായി.

Leave a Comment

Your email address will not be published. Required fields are marked *