VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പന്തീരങ്കാവിൽ യുവാവിനെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു

പന്തീരങ്കാവ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പന്തീരങ്കാവ് പൊലീസ് പിടികൂടി. കക്കോടി ചാലിത്താഴം സ്വദേശി മേലെ പുറത്ത് പറമ്പത്ത് വീട്ടിൽ അഗിനേഷാണ്(27) പിടിയിലായത്. പുത്തൂർമഠം താമസിക്കുന്ന 17 വയസുള്ള പെൺകുട്ടിയോട് പ്രതി ഗുരുതരമായ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Comment

Your email address will not be published. Required fields are marked *