ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളെജിലെ ശസ്ത്രക്രിയ പിഴവിനെതിരെ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. പൊലീസ് വാഹനം തടഞ്ഞെന്ന് ആരോപിച്ച് വനിതാ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊലീസിൻ്റെ ഔദ‍്യോഗിക കൃത‍്യനിർവഹണം തടസപ്പെടുത്തിയതായാണ് എഫ്ഐആറിൽ പറയുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് വനിതാ പ്രവർത്തകർ പൊലീസ് വാഹനം തടയുകയും പ്രതിഷേധിക്കുകയും ചെയ്തത്.
