VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

എയിംസ് വേണമെന്ന സംസ്ഥാനത്തിൻറെ ആവശ്യം നിസാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: എയിംസിൽ വീണ്ടും ഹൈക്കോടതിയുടെ വിമർശനം. എയിംസ് വേണമെന്ന സംസ്ഥാനത്തിൻറെ ആവശ്യത്തെ നിസാരമായി കാണാനാവില്ലെന്ന് കോടതി പറഞ്ഞു. സാധ്യത പഠനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി മറുപടി നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നാല് ആഴ്ച കൂടി സമയം നൽകണമെന്ന് കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടു. ഇത്രയും സമയം നൽകാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദേശിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ പ്രതിനിധിയോട് ഓൺലൈൻ ഹാജരാവാനും നിർദേശം നൽകിയിട്ടുണ്ട്. എയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്മ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.

Leave a Comment

Your email address will not be published. Required fields are marked *