VBC NEWS THODUPUZHA

അമേരിക്ക യുദ്ധവും സമാധാനവും ഒരുമിച്ച് കൊണ്ടുപോകുന്നത് ഇരട്ടത്താപ്പെന്ന് വിസ്‌ഡം യൂത്ത് തർബിയ സംഗമം

തൊടുപുഴ: പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, യുദ്ധപരമായ ഇടപെടലുകളും സമാധാന സന്ദേശങ്ങളും ഒരേസമയം മുന്നോട്ട് വെക്കുന്ന അമേരിക്കയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് വിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി തൊടുപുഴയിൽ സംഘടിപ്പിച്ച തർബിയ സംഗമം അഭിപ്രായപ്പെട്ടു.

ഒരു ഭാഗത്ത് ആയുധസഹായവും സൈനിക പിന്തുണയും നൽകിക്കൊണ്ട്, മറുഭാഗത്ത് സമാധാനത്തിനായുള്ള ആഹ്വാനങ്ങൾ ഉയർത്തുന്നത് വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണെന്നും മേഖലയിൽ സ്ഥിരതയും നീതിപൂർണ്ണമായ സമാധാനവും ഉറപ്പാക്കാൻ ശക്തിപ്രയോഗം ഒഴിവാക്കി, നയതന്ത്രപരമായ ഇടപെടലുകൾക്ക് മുൻഗണന നൽകേണ്ടതുണ്ടെന്ന് സംഗമം ആവശ്യപ്പെട്ടു.

നിരപരാധികളായ സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും നേരിടുന്ന ഭീഷണികൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഏകോപിതമായി പ്രവർത്തിക്കണമെന്നും സമാധാനം തകർക്കുന്നതിൽ ഇറാനും മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്ന് തർബിയ റമദാൻ സംഗമം അഭിപ്രായപ്പെട്ടു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് എം.എം നിഷാദ് അദ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി അബ്ദുൾ ഷുക്കൂർ സ്വാഗതം ആശംസിച്ചു തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ് സംഗമം ഉത്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ജംഷീർ സ്വലാഹി, അബ്ദുള്ള സ്വലാഹി മാഞ്ഞാലി, ബാസിൽ പെരിന്തൽമണ്ണ, അഖീൽ അൽഹിക്മി, ജാസിം അൽ ഹിക്മി എന്നിവർ സംസാരിച്ചു. റ്റി.കെ ഷഫീഖ് നന്ദി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *