VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഒമാനിൽ എണ്ണക്കപ്പലിന് നേരെ‌യുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരൻ മരിച്ചു

മസ്കറ്റ്: ഒമാനിൽ എണ്ണക്കപ്പലിന് നേരെ‌യുണ്ടായ ഡ്രോൺ ബോട്ട് ആക്രമണത്തിൽ ഇന്ത്യക്കാരൻ മരിച്ചതായി റിപ്പോർട്ടു. എം.കെ.ഡി വ്യോം എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. മസ്കറ്റ് തീരത്തു നിന്ന് 52 നോട്ടിക്കൽ മൈൽ ദൂരെ വച്ചാണ് ആക്രമണം ഉണ്ടായത്. കപ്പലിൽ 21 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 16 പേരും ഇന്ത്യക്കാരായിരുന്നുവെന്നാണ് ഒമാൻ മാരിടൈം സെക്യൂരിറ്റി സെൻറർ നൽകുന്ന റിപ്പോർട്ട്. ആക്രമണത്തിൽ കപ്പലിൻറെ എൻജിൻ റൂമിൽ സ്ഫോടനവും തീപിടിത്തവുമുണ്ടായി. കപ്പലിലുള്ള മറ്റ് ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. മറ്റൊരു വാണിജ്യ കപ്പലിൻ്റെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒമാൻ റോയൽ നേവി സംഭവ സ്ഥലത്ത് നിരീക്ഷണം തുടരുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *