VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോ ജീവനക്കാർക്കായി സി.പി.ആർ പരിശീലനവും പ്രിവിലേജ് കാർഡ് പ്രഖ്യാപനവും നാളെ

തൊടുപുഴ: അൽ-അസ്ഹർ മെഡിക്കൽ കോളേജ് ആന്റ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, തൊടുപുഴയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോയുമായി സഹകരിച്ച് ജീവനക്കാർക്കായി സി.പി.ആർ അടിയന്തര പരിശീലന ക്ലാസ് മാർച്ച് മൂന്നിന് കെ.എസ്.ആർ.ടി.സി ഡിപ്പോ ഹാളിൽ സംഘടിപ്പിക്കും. അടിയന്തര സാഹചര്യങ്ങളിൽ സി.പി.ആർ എടുക്കുന്നത് എങ്ങിനെയെന്ന് ജീവനക്കാരെ പരിശീലിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത് നടത്തുന്നത്.

ഉദ്ഘാടന സമ്മേളനം രാവിലെ 10:00ന് നടക്കും. 10:05ന് പ്രാർത്ഥനയ, 10:10ന് അൽ-അസ്ഹർ മെഡിക്കൽ കോളേജ് ആന്റ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ പ്രതിനിധിയുടെ സ്വാഗത പ്രസംഗം. 10:15ന് കെ.എസ്.ആർ.ടി.സി തൊടുപുഴ ഡി.റ്റി.ഒ മനീഷിൻ്റെ അധ്യക്ഷതയിൽ യോ​ഗം. തുടർന്ന് 10:20ന് അൽ-അസ്ഹർ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിംഗ് ഡയറക്ടർ ഡോക്ടർ കെ.എം റിജാസ് ഉദ്ഘാടനം നിർവ്വഹിക്കും.

10:25ന് കെ.എസ്.ആർ.ടി.സി പ്രതിനിധിയും അൽ-അസ്ഹർ ഹോസ്പിറ്റൽ പ്രതിനിധിയും ആശംസകൾ അർപ്പിക്കും. 10:30ന് നന്ദിപ്രസംഗം നടക്കും. ഇതിനോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും അവരുടെ ആശ്രിതർക്കുമായി അൽ-അസ്ഹർ പ്രിവിലേജ് കാർഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിലൂടെ പ്രത്യേക ആരോഗ്യ സേവന ആനുകൂല്യങ്ങൾ ലഭ്യമാകും. 10:40 മുതൽ അൽ-അസ്ഹർ മെഡിക്കൽ ടീമിന്റെ നേതൃത്വത്തിൽ സി.പി.ആർ പരിശീലന സെഷൻ ആരംഭിക്കും. സമൂഹാരോഗ്യവും അടിയന്തരസന്നദ്ധതയും ശക്തിപ്പെടുത്തുന്നതിനുള്ള അൽ-അസ്ഹർ മെഡിക്കൽ കോളേജ് ആൻ്റ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *