VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ കോടതി അലക്ഷ്യ നടപടി ഫയൽ ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിക്കെതിരേ അതിജീവിതയുടെ അഭിഭാഷക രംഗത്ത്. വിചാരണ ജഡ്ജി ഹണി എം. വർഗീസിനെതിരേ കോടതി അലക്ഷ്യ നടപടി ഫയൽ ചെയ്യാനാണ് അഡ്വ. ടി.ബി. മിനിയുടെ തീരുമാനം. ഇതിനായി മിനി അഡ്വക്കറ്റ് ജനറലിൻറെ അനുമതി തേടി. നടിയുടെ അഭിഭാഷക കോടതി മുറിയിൽ വന്നിരുന്നു ഉറങ്ങുകയാണ് പതിവെന്നായിരുന്നു ജഡ്ജിയുടെ പരാമർശം. ഇതിനെതിരെയാണ് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. 2024 മുതലുള്ള വിചാരണ കോടതി നടപടിയുടെ സിസിടിവിയടക്കം പരിശോധിക്കണമെന്നാണ് ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *