ബെയ്‌റൂത്ത്: ഇറാൻ്റെ തിരിച്ചടിക്ക് പിന്നാലെ ഇസ്രായേൽ സൈന്യം ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം ആരംഭിച്ചു. ഖമനേയിയുടെ വധത്തിന് പകരമായി ലെബനനിൽ നിന്ന് ഇസ്രായേലിന് നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഹിസ്ബുള്ള സ്ഥിരീകരിച്ചിരുന്നു. ഇസ്രായേലിനെതിരായ ആക്രമണത്തിൻറെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുക്കുന്നത് ഇതാദ്യമായാണ്. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുള്ള, ഇസ്രായേലിൻറെ നിലനിൽപ്പിനെ ശക്തമായി എതിർക്കുന്ന സംഘമാണ്. ഹിസ്ബുള്ളയുടെ ആക്രമണത്തിന് മറുപടിയായി ലെബനനിലെ വിവിധ ലക്ഷ്യങ്ങൾ ആക്രമിക്കുന്നതായി ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചു. ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നിരവധി വ്യോമാക്രമണങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്. ഇസ്രായേലിനെതിരായ ആക്രമണത്തിൻറെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുക്കുന്നത് ഇതാദ്യമായിച്ചിട്ടുണ്ട്.
