VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

യുദ്ധത്തെ തുടർന്ന് സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു

മുംബൈ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ഓഹരി വിപണി കനത്ത തകർച്ചയിൽ. ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സും നിഫ്റ്റിയും കനത്ത നഷ്ടം നേരിട്ടു. സെൻസെക്സിന് 1600 പോയിൻറിലേറെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 82 ഡോളറിലെത്തിയതാണ് വിപണിയെ ബാധിച്ചതെന്നാണ് വിവരം. അടിസ്ഥാന സൗകര്യ വികസനം, ഓട്ടോ മൊബൈൽ എന്നി വിഭാഗങ്ങളിലാണ് കൂടുതൽ നഷ്ടം ഉണ്ടായിരിക്കുന്നത്. ആഗോളവിപണികളും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ജപ്പാനിലെ ടോപിക്സ് സൂചിക നാല് ശതമാനത്തിലധികം ഇടിഞ്ഞതായാണ് വിവരം. അമേരിക്കൻ വിപണിയായ ഡോ ജോൺസ് നഷ്ടത്തിലാണ്.

Leave a Comment

Your email address will not be published. Required fields are marked *