VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

തൊടുപുഴയിൽ ഇത്തവണ പി.ജെ ജോസഫ് മത്സരിക്കില്ല, പകരം മകൻ അപു ജോൺ ജോസഫ്

ഇടുക്കി: തൊടുപുഴയിൽ ഇത്തവണ കേരള കോൺഗ്രസ് (ജെ) സ്ഥാനാർത്ഥിയായി പി.ജെ ജോസഫിനു പകരം മകൻ അപു ജോൺ ജോസഫ് മത്സരിച്ചേക്കും. ചൊവ്വാഴ്ച വൈകിട്ടോടെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കും. 1982 മുതൽ ആറു തവണയാണ് പി.ജെ ജോർജ് തൊടുപുഴയിൽ നിന്ന് മത്സരിച്ചു ജയിച്ചിട്ടുള്ളത്. 2006 മുതൽ തുടർച്ചയായി മൂന്നു തെരഞ്ഞെടുപ്പിലും അദ്ദേഹം മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു. അപു ജോൺ ജോസഫ് നിലവിൽ കേരള കോൺഗ്രസ് സ്റ്റീയറിങ് കമ്മിറ്റി അംഗമാണ്. പത്ത് സീറ്റുകളാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ വിട്ടു വീഴ്ച ചെയ്യേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ജോസഫ് പ്രതികരിച്ചിരുന്നു. ഏറ്റുമാനൂരും ഇടുക്കിയും കോൺഗ്രസിന് വിട്ടു നൽകി പകരം കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ചോദിക്കാനാണ് തീരുമാനം. മുന്നണിയായതിനാൽ വിട്ടുവീഴ്ച്ച അത്യാവശ്യമാണെന്നാണ് ജോസഫിൻ്റെ പ്രതികരണം.

Leave a Comment

Your email address will not be published. Required fields are marked *