VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കെ സുധാകരന് വഴങ്ങി ഹൈക്കമാൻ്റ്

കണ്ണൂർ: സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെ കോൺഗ്രസുമായി ഇടഞ്ഞ മുതിർന്ന നേതാവ് കെ. സുധാകരന് കണ്ണൂരിൽ സീറ്റ് നൽകി പ്രശ്നം ഒത്തുതീർപ്പാക്കാൻ ഹൈക്കമാൻ്റ്. കണ്ണൂരിൽ സുധാകരൻ സ്ഥാനാർഥിയാകും. അനുനയ നീക്കത്തിന് തയാറല്ലാതിരുന്ന സുധാകരനെ മുൻ മുഖ‍്യമന്ത്രി എ.കെ. ആൻറണി ഫോണിൽ വിളിച്ച് സംസാരിച്ചു. നിലവിൽ സ്ഥാനാർഥിയായി ടി.ഒ. മോഹനനെയാണ് കണ്ണൂരിൽ കോൺഗ്രസ് നിശ്ചയിച്ചിരുന്നത്. ഈ പ്രശ്നത്തോടെ ടി.ഒ. മോഹനനെ മാറ്റിയായിരിക്കും സുധാകരൻറെ സ്ഥാനാർഥിത്വം പ്രഖ‍്യാപിക്കുക. വ‍്യാഴാഴ്ച 12 മണിക്ക് നിശ്ചയിച്ചിരുന്ന സുധാകരൻറെ വാർത്താ സമ്മേളനം ഉപേക്ഷിച്ചു. എംപിമാർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന നിലപാടിൽ‌ ഉറച്ച് നിൽക്കുകയായിരുന്നു ഹൈക്കമാൻഡ്. എന്നാൽ ഇതോടെ സുധാകരൻ നേതാക്കളെ വിളിച്ച് ഗുഡ് ബൈ പറഞ്ഞു. ഇതിനിടെ സുധാകരൻ പുതിയ പാർട്ടി രൂപികരിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *