VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മുംബൈയിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം

മുംബൈ: സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ആറാംക്ലാസ് വിദ്യാർഥിനിക്കെതിരേ ബൈക്കിലെത്തിയ അജ്ഞാതൻ ആസിഡ് എറിഞ്ഞു. മഹാരാഷ്ട്രയിലെ അഹല്യാനഗർ ജില്ലയിലെ സംഗമ്നർ താലൂക്കിലാണ് സംഭവം. വാദ്ഗാവ്പാൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിക്കെതിരേയാണ് അജ്ഞാതൻ ആസിഡ് ആക്രമണം നടത്തിയത്. വേനൽക്കാല സമയക്രമംകാരണം പ്രദേശത്തെ സ്‌കൂളുകൾ അതിരാവിലെയാണ് പ്രവർത്തിക്കുന്നത്. സ്‌കൂൾസമയം കഴിഞ്ഞ് വിദ്യാർഥിനി തൻറെ വീട്ടിലേക്ക് നടക്കുമ്പോഴാണ് സംഭവം നടന്നത്. അക്രമി പെട്ടെന്ന് കുട്ടിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് മുഖത്ത് ആസിഡ് ഒഴിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ മുഖത്തും വലതുകണ്ണിനും ഗുരുതര പരുക്കേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *