VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മമ്മൂട്ടിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റുമായി നടൻ ഹരീഷ് പേരടി

തിരുവനന്തപുരം: മെഗാസ്റ്റാർ മമ്മൂട്ടിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റുമായി നടൻ ഹരീഷ് പേരടി. മമ്മൂട്ടി – ഖാലിദ് റഹ്മാൻ കൂട്ടുകെട്ടിൽ മട്ടാഞ്ചേരി മാഫിയ എന്ന ടൈറ്റിലിൽ പുതിയ ചിത്രം പ്രഖ‍്യാപിച്ചിരുന്നു. വയനാട് ടൗൺഷിപ്പ് സന്ദർശന വേളയിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളെ വിമർശിച്ചുകൊണ്ടായിരുന്നു ഹരീഷ് രംഗത്തെത്തിയത്.

ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

ഒരു പൊതു പ്രവർത്തകൻ കുറച്ച് നേരം കൂടെ നിന്നപ്പോൾ “ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് നാട്ടുകാർ കരുതില്ലെ”എന്ന തോന്നിയ മമ്മുക്കക്ക്..ഹൈബ്രീഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ ഒരു സംവിധായകനുമായി വീണ്ടും സഹകരിക്കാൻ തയ്യാറാവുമ്പോൾ ഞാൻ ലഹരിയെ പ്രോൽസാഹിപ്പിക്കുകയാണെന്ന് നാട്ടുകാർ കരുതില്ലെ…എന്ന് തോന്നാത്തത് എന്തുകൊണ്ടാണ്?…എനിക്കറിയില്ല..ഏതാണ് ശരി എന്നും എനിക്കറിയില്ല…

Leave a Comment

Your email address will not be published. Required fields are marked *