VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പെരുന്നാൾ സന്തോഷം പകർന്ന് ദിവ്യരക്ഷാലയത്തിലെ സ്‌നേഹ സംഗമം

തൊടുപുഴ: റമദാനിന്റെ നന്മ നിറഞ്ഞ സന്ദേശം ഉൾക്കൊണ്ട സ്‌നേഹ സംഗമം മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിലേയും മദർ ആൻ ചൈൽഡ് ഫൗണ്ടേഷനിലേയും അഞ്ഞൂറോളം അന്തേവാസികൾക്ക് പെരുന്നാൾ സന്തോഷം പകരുന്നതായി. പെരുമ്പിള്ളിച്ചിറ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെയും സ്വതന്ത്ര തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയുയുടെ നേതൃത്വത്തിൽ ദിവ്യാ രക്ഷാലയത്തിൽ നടത്തിയ ചെറിയ പെരുന്നാൾ സ്‌നേഹ വിരുന്ന് ഹ്യദ്യമായി. വിഭവ സമൃദ്ധമായ പെരുന്നാൾ സദ്യയും മദർ ആന്റ് ചൈൽഡിലെ വിദ്യാർഥികളുടെ കലാവിരുന്നും ഒരുക്കിയാണ് പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചത്.

ഒരു മാസത്തെ വ്രതാനുഷ്ഠാനം പകർന്ന് നൽകിയ മാനവികതയുടെ സന്ദേശം ആഘോഷങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെടുന്നവർക്കൊപ്പം ഭക്ഷണം കഴിച്ച് അർത്ഥവത്താക്കുകയായിരുന്നു ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രവർത്തകർ. ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ നിസാർ പഴേരി അധ്യക്ഷത വഹിച്ചു. സ്‌നേഹ സംഗമം ചിത്രകാരൻ ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.സഹജീവി സ്‌നേഹത്തിന്റെയും സമഭാവനയുടെയും മഹനീയ മാതൃകയാണ് ഈദുൽ ഫിത്വർ എന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരുടെ ചിത്രങ്ങൾ വേഗത്തിൽ വരച്ച് അദ്ദേഹം സദസ്സിന് ആവേശം പകർന്നു. തൊടുപുഴ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അപു ജോൺ ജോസഫ് മുഖ്യാതിഥിയായി. സദസ്സിൽ നിന്നും ആവശ്യപ്പെട്ട പ്രകാരം അദ്ദേഹം ഗാനമാലപിച്ചു.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം പി എം അബ്ബാസ് മാസ്റ്റർ പെരുന്നാൾ സന്ദേശം നൽകി. മുസ് ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം സലിം കൈപ്പാടം, ജില്ലാ സെക്രട്ടറി പി എം എ റഹിം, എസ്. റ്റി. യൂ ജില്ലാ പ്രസിഡന്റ് നൗഷാദ് വഴിക്കൽ പുരയിടം,ജന. സെക്രട്ടറി വി.എച്ച് മുഹമ്മദ്, ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമീർ വാണിയപ്പുര, അജാസ് പുത്തൻപുര, പി യു ബെഷീർ, പി എം സുലൈമാൻ, എം എ ഷിഹാബ്, ടി കെ അബ്ദുൾ കരിം, സുലൈമാൻ വെട്ടിക്കൽ, എം യു ജമാൽ, ബീമ അനസ്, ലൈല കരിം, ഷീജ നൗഷാദ്, അസീസ് ഇല്ലിക്കൽ, കരിം ഇടിവെട്ടാംകുന്നേൽ സംസാരിച്ചു. ദിവ്യരക്ഷാലയം ഡയറക്ടർ ടോമി മാത്യു സ്വാഗതവും മദർ ആന്റ് ചൈൽഡ് ഫൗണ്ടേഷൻ ഡയറക്ടർ ജോഷി ഓടക്കൽ നന്ദിയും പറഞ്ഞു. മദർ ആന്റ് ചൈൽഡ് ഫൗണ്ടേഷനിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *