VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സ്ഥാനാർത്ഥിക്കായി നെട്ടോട്ടമോടുന്ന ഇടതുപക്ഷം അവസാനം കിട്ടിയ ആളെ സ്ഥാനാർത്ഥിത്വം കെട്ടിയേൽപ്പിക്കേണ്ട ഗതികേടിലാണെന്ന്‌ മനോജ്‌ കോക്കാട്ട്‌

ആലക്കോട്: സ്ഥാനാർത്ഥിക്കായി നെട്ടോട്ടമോടുന്ന ഇടതുപക്ഷം അവസാനം കിട്ടിയ ആളെ സ്ഥാനാർത്ഥിത്വം കെട്ടിയേൽപ്പിക്കേണ്ട ഗതികേടിലാണെന്ന്‌ ജില്ലാ പഞ്ചായത്തംഗം മനോജ്‌ കോക്കാട്ട്‌ യു ഡി എഫ് സ്ഥാനാർത്ഥിയായ അപു ജോൺ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ആലക്കോട് സംഘടിപ്പിച്ച നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

യോഗത്തിൽ യു ഡി എഫ് ഘടകകക്ഷികളുടെ പ്രമുഖ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിജയമുറപ്പാക്കാൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക, പ്രചാരണ തന്ത്രങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ പ്രധാനമായി ചർച്ചയായി

യോഗത്തിൽ പ്രാദേശിക പ്രശ്നങ്ങൾ, വോട്ടർമാരുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കൽ, വീടുകളിലെത്തി വോട്ടുകൾ അഭ്യർത്ഥിക്കൽ തുടങ്ങിയ കാര്യങ്ങൾക്കും പ്രാധാന്യം നൽകി.മണ്ഡലം ചെയർമാൻ കെ എം കാസിം അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ സി.വി ജോമോൻ , തോമസ് കക്കുഴി, ടോമി കാവാലം, റ്റി.വി പാപ്പു, അഗസ്റ്റ്യൻ കല്ലിടുക്കിൽ, വി .എം ചാക്കോ , ബിനു എബി,ജാൻസി മാത്യു, ബിനു ലോറൻസ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *