VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

രണ്ട് ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരുങ്ങുന്നു

ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് കടക്കാൻ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി തയ്യാറെടുക്കുകയാണ്. ഇന്ത്യൻ പതാകയുള്ള രണ്ട് എൽപിജി ടാങ്കറുകൾ ഉടൻ ഹോർമുസ് കടക്കുമെന്നാണ് വിവരം. ഷാർജയ്ക്ക് സമീപം നങ്കൂരമിട്ടിരിക്കുന്ന ഇന്ത്യൻ എൽപിജി ടാങ്കറുകളായ പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നിവയാകും ഹോർമുസ് കടക്കുകയെന്നാണ് സൂചന. ഈ രണ്ട് കപ്പലുകൾ ശനിയാഴ്ച പുറപ്പെട്ടേക്കുമെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. 22 ഇന്ത്യൻ കപ്പലുകളാണ് ഹോർമുസ് കടക്കാൻ കഴിയാതെ കിടക്കുന്നത്. ജഗ് വസന്ത് ബിപിസിഎല്ലിനായും പൈൻ ഗ്യാസ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ചാർട്ട് ചെയ്ത ടാങ്കറുകളാണ്. ഇതിനിടെ ജപ്പാൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാൻ അനുമതി നൽകാൻ തയ്യാറാണെന്ന് ഇറാനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ജപ്പാൻ സർക്കാരുമായി ഇറാൻ ചർച്ച നടത്തി വരുക‍യാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞാഴ്ട രണ്ട് ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടന്ന് ഇന്ത്യൻ തീരത്തെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *