VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ന്യൂയോർക്കിൽ വിമാനവും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു

ന്യൂയോർക്ക്: ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിൽ വിമാനവും ട്രക്കും കൂട്ടിയിടിച്ചു. നിരവധി പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. കാനഡയിലെ മോണ്ട് റിയലിൽ നിന്ന് വന്നിറങ്ങിയ എയർ കാനഡ എക്സ്പ്രസാണ് റൺവേയിലൂടെ സഞ്ചരിച്ചിരുന്ന ഫയർ എൻജിനുമായി കൂട്ടിയിടിച്ചത്. അപകടത്തിൻറെയും രക്ഷാപ്രവർത്തനത്തിൻറെയും വിഡിയോകൾ പുറത്തു വന്നിട്ടുണ്ട്. വിമാനത്തിൻറെ മുൻഭാഗം വലിയ രീതിയിൽ തകർന്നിട്ടുണ്ട്. വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന യുണൈറ്റഡ് 737 മാക്സ് ഫ്ലൈറ്റിൽ നിന്ന് ദുർഗന്ധം ഉയരുന്നതായുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് അടിയന്തരമായി റൺവേ കടന്നു പോകുകയായിരുന്ന ഫ‌യർ ട്രക്കിലാണ് വിമാനം വന്നിടിച്ചത്. അപകട സമയത്ത് വിമാനത്തിൽ നൂറോളം യാത്രക്കാർ ഉണ്ടായിരുന്നു. നിലവിൽ വിമാനത്താവളത്തിലേക്ക് മറ്റു വിമാനങ്ങൾ ഇറങ്ങാൻ അനുവദിക്കുന്നില്ല. പ്രാദേശിക സമയം ആറു മണി വരെ വിമാനത്താവളം അടച്ചിടുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.

Leave a Comment

Your email address will not be published. Required fields are marked *