VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വൃക്ക മാറ്റിവയ്ക്കാനായി യുവതി സഹായം തേടുന്നു

രാജാക്കാട്: വൃക്ക മാറ്റിവയ്ക്കാനായി യുവതി സഹായം തേടുന്നു. സേനാപതി പഞ്ചായത്തിലെ മുക്കുടിൽ ഞാറുകുളത്ത് ആനി റോസ് ജോർജ്ജാണ്(26) സുമനസുകളുടെ സഹായം അഭ്യർത്ഥിക്കുന്നത്. ബികോം പാസായശേഷം നാല് വർഷം മുൻപ് തൃക്കാക്കര ലോജിക് കോളേജിൽ സിഎംഎ ക്ക് പഠിക്കുമ്പോഴാണ് ശരീരത്തിൽ നീര് വരികയും തുടർന്ന് നടന്ന പരിശോധനയിൽ ഇരുവൃക്കകളും തകരാറിലാണെന്നും കണ്ടെത്തിയത്.ആറാം സ്റ്റേജിലെത്തിയ അവസ്ഥയിൽ വൃക്ക മാറ്റിവയ്ക്കുക മാത്രമാണ് പരിഹാരമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.എന്നാൽ നാളിതുവരെ യോജിച്ച വൃക്ക ലഭിച്ചിരുന്നില്ല.സഹോദരൻ വൃക്ക നൽകാൻ തയ്യാറായിരുന്നു.

എന്നാൽ ആനിയുടേത് എ പോസിറ്റീവും,സഹോദരൻ്റെ വൃക്ക ബി പോസിറ്റീവും ആയിരുന്നു. അടുത്ത നാളിൽ സഹോദരൻ്റെ വൃക്ക മറ്റൊരാൾക്ക് നൽകി. അവരുടെ ബന്ധുക്കൾ നൽകുന്ന എ പോസിറ്റീവ് വൃക്ക ആനിക്ക് നൽകാമെന്ന് ചികിത്സിക്കുന്ന മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചത് പ്രകാരം ആനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 28 നാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. വൃക്ക മാറ്റിവയ്ക്കലിനും തുടർ ചികിത്സക്കുമായി 20 ലക്ഷത്തോളം രൂപ ചെലവുവരും.ഈ നിർധന കുടുംബത്തിന് ഇത്രയും തുക കണ്ടെത്താനുള്ള ശേഷിയില്ല. പിതാവ് മരിച്ചു പോയ ആനി അമ്മയോടും സഹോദരനോടുമൊപ്പം ആകെയുള്ള 30 സെൻ്റ് സ്ഥലത്ത്,കെഡ്രിറ്റ് യൂണിയൻ സംഘടന നിർമ്മിച്ച് നൽകിയ ഒറ്റമുറി വീട്ടിലാണ് കഴിയുന്നത്. കൂലിപണിക്ക് പോയിരുന്ന അമ്മയ്ക്ക് മഞ്ഞപ്പിത്തം ബാധിച്ചതിനാൽ പണിക്ക് പോകാൻ സാധിക്കുന്നില്ല.

സഹോദരൻ ജിത്തു ഗ്യാസ് കമ്പനിയുടെ വണ്ടിയിൽ പോകുന്നത് വഴി ലഭിക്കുന്ന ശമ്പളമാണ് ഏക വരുമാന മാർഗ്ഗം.ഡയാലിസിസിനും മരുന്നിനുമായി നല്ലൊരു തുക കണ്ടെത്തേണ്ടി വരുന്നുണ്ട്. ചികിത്സക്കിടയിൽ സിഎംഎ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.ഇപ്പോൾ ഇഗ്നോ വഴി എംബിഎ ചെയ്തു കൊണ്ടിരിക്കുകയാണ് .ഈ യുവതിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ ആഗ്രഹിക്കുന്ന സുമനസുകൾ സേനാപതി യൂണിയൻ ബാങ്ക് ശാഖയിൽ ആനി റോസ് ജോർജ്ജിൻ്റെ പേരിലുള്ള 735302010004682 എന്ന അക്കൗണ്ട് നമ്പരിൽ സഹായം എത്തിക്കണം. ഐഎഫ്എസ് കോഡ്:UBIN0573531.

Leave a Comment

Your email address will not be published. Required fields are marked *