VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

തമിഴ്നാട്ടിൽ പോളിങ്ങ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ പോളിങ്ങ് സമയം നീട്ടണമെന്ന് ആവശ‍്യപ്പെട്ട് തമിഴക വെട്രി കഴകം അധ‍്യക്ഷനും നടനുമായ വിജയ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ബസുകൾ ഇല്ലാത്തതിനാൽ ആയിരക്കണക്കിന് വോട്ടർമാർ വിവിധയിടങ്ങളിൽ കുടുങ്ങിയെന്നും അതിനാൽ പോളിങ്ങ് രണ്ട് മണിക്കൂർ അധികം അനുവദിക്കണമെന്നാണ് വിജയ് പറയുന്നത്. ബസുകൾ കുറച്ചത് ആസൂത്രിത നീക്കമാണെന്നും വിജയ് ആരോപിച്ചു. പ്രധാനമായും മൂന്ന് ആവശ‍്യങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിൽ വിജയ് ഉന്നയിച്ചിരിക്കുന്നത്. പോളിങ്ങ് രാത്രി എട്ട് വരെ നീട്ടണം, ബസ് സർവീസ് നടത്താൻ സംസ്ഥാന സർക്കാരിനും കോർപ്പറേഷനും നിർദേശം നൽകണം, പോളിങ്ങ് വൈകുന്ന സാഹചര‍്യത്തിൽ ബൂത്തുകളിൽ മേൽനോട്ടം വഹിക്കാൻ ഒരു ഉദ‍്യോഗസ്ഥനെ നിയമിക്കണം. ഇതെല്ലാമാണ് ആവശ‍്യങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked *