തൊടുപുഴ: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച സജീവമായി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പോസ്റ്ററുകൾ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഫാമിലിയുടെ പേരിൽ തൊടുപുഴയിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പിആർ വർക്കിൻറെ ബലത്തിൽ രമേശ്ജിയെ പോലെയുള്ള സീനിയർ നേതാക്കളെ താറടിച്ച് കേരളത്തിൻറെ മുഖ്യമന്ത്രി ആകാനുള്ള സതീശൻറെ വ്യാമോഹം വിലപ്പോകില്ലെന്നാണ് പോസ്റ്ററിൽ പറയുന്നത്.
