VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

നാലാം റൗണ്ടിലും പിണറായി വിജയൻ പിന്നിൽ

കണ്ണൂർ: ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് വൻ തിരിച്ചടി. നാലാം റൗണ്ട് എണ്ണുമ്പോൾ‌ എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ പിന്നിലാണ്. യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദാണ് ലീഡ് ചെയ്യുന്നത്. നാലാം റൗണ്ടിൽ 2821 ആയി ലീഡ് ഉയർത്തുകയായിരുന്നു. മൂന്നാം റൗണ്ട് എണ്ണിയപ്പോൾ 2033 വോട്ടിന് പിന്നിലായിരുന്നു. തുടക്കം മുതൽ പിണറായി വിജയൻ ധർമടത്ത് പിന്നിലാണ്. 2021 ൽ വമ്പൻ‌ ഭൂരിപക്ഷത്തിലാണ് പിണറായി ധർമടത്തു നിന്ന് വിജയിച്ചത്. 50123 വോട്ടുകളുടെ ഭൂരിപക്ഷമാണ് പിണറായിക്ക് ലഭിച്ചത്.

കോൺഗ്രസിലെ സി രഘുനാഥിനെയാണ് പിണറായി പരാജയപ്പെടുത്തിയത്. ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി, തലശ്ശേരി ബ്ലോക്കിൽ ഉൾപ്പെടുന്ന ധർമ്മടം, പിണറായി, മുഴപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി എന്നീ അഞ്ച് പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ധർമ്മടം നിയമസഭാ നിയോജക മണ്ഡലം.

2011 രൂപീകൃതമായ മണ്ഡലത്തിൽ ഇതുവരെ മറ്റൊരു പാർട്ടിക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല. ഇത്തവണ അട്ടിമറി വിജയത്തിലൂടെ അബ്ദുൾ റഷീദ് ഇത് തിരുത്തിക്കുറിക്കുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *