VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്തു

ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്തു. ഇത് രണ്ടാം തവണയാണ് ഹിമന്ത ബിശ്വ ശർമ അസം മുഖ്യമന്ത്രിയാവുന്നത്. ഗുവാഹത്തിയിലെ ഖാനാപ്പാറ വെറ്ററിനറി കോളെജ് മൈതാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനകാര്യ മന്ത്രി നിർമല സീതാരാമൻ, ബിജെപി അധ്യക്ഷൻ നിതിൻ നബിൻ എന്നിവരടക്കം നാൽപതിൽ അധികം എൻഡിഎ മുഖ്യമന്ത്രിമാർ പങ്കെടുത്തു. മുഖ്യമന്ത്രിക്കൊപ്പം നാല് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ മൂന്നാം തവണയാണ് അസമിൽ ബിജെപി അധികാരത്തിൽ എത്തുന്നത്. 126 അംഗ മന്ത്രിസഭയിൽ 102 സീറ്റുകൾ നേടിയാണ് അധികാരം നിലനിർത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *