VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സി.ബി.എസ്‌.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 85.20 ശതമാനം വിജയമാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. results.cbse.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് പരീക്ഷാഫലം പരിശോധിക്കാം. ഇത്തവണ 17,80365 വിദ്യാർഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. അതിൽ 17,68,968 പേരാണ് പരീക്ഷ എഴുതിയത്. ഇവരിൽ 15,07,109 പേർ വിജയിച്ചു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ വിജയശതമാനം. 95.62 ആണ് തിരുവനന്തപുരത്തെ വിജയശതമാനം. ഏറ്റവും കുറവ് പ്രയാഗ്‌രാജിലാണ്, 72.43ശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വിജയശതമാനം കുറവാണ്. കഴിഞ്ഞ വർഷം 88.39 ആയിരുന്നു വിജയശതമാനം.

Leave a Comment

Your email address will not be published. Required fields are marked *