VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പൊതു വിദ്യാഭ്യാസ മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ഉത്തരവാദിത്വം യു.ഡി.എഫ് സർക്കാരിന്: കെ.പി.എസ്.റ്റി.എ

തടിയമ്പാട്: കഴിഞ്ഞ 10 വർഷം കൊണ്ട് പിന്നോട്ടടിച്ച പൊതു വിദ്യാഭ്യാസ മേഖലയെ പുനരുജീവിപ്പിക്കാനുള്ള ഉത്തരവാദിത്വം യു.ഡി.എഫ് സർക്കാരിനാണെന്ന് സംസ്ഥാന ട്രഷറർ അനിൽ വട്ടപ്പാറ പറഞ്ഞു. ഇടുക്കി റവന്യൂ ജില്ലാ ക്യാമ്പ് തടിയമ്പാട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീനിയർ വൈസ് പ്രസിഡൻറ് അനിൽ വെഞ്ഞാറമൂട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻറ് സുനിൽ തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എം നാസർ, ആർ രാജേഷ്, എ.പി ഉസ്മാൻ, ഫ്രാൻസിസ് അറക്കപ്പറമ്പിൽ, ബിജോയ് മാത്യു, ജോർജ് ജേക്കബ്, വി.കെ ആറ്റിലി, ജോബിൻ കളത്തിക്കാട്ടിൽ, ഷിന്റോ ജോർജ്, സജി മാത്യു, ടി ശിവകുമാർ, ബാൽമണി, ജോസ് കെ സെബാസ്റ്റ്യൻ, രാജീമോൻ ഗോവിന്ദ്, സിബി കെ ജോർജ് എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *