VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ‌ നേതൃത്വത്തിന് വിമർശനം

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം. എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക‍്യം ജനങ്ങളെ വെറുപ്പിച്ചെന്നും പിണറായി വിജയൻറെ ചിത്രം വച്ചപ്പോൾ ഞാനല്ലാതെ മറ്റാര് എന്ന് ജനങ്ങൾക്ക് തോന്നിയതായും വിമർശനം ഉയർന്നു. സ്വന്തം മണ്ഡലത്തിൽ വോട്ടെണ്ണിയപ്പോൾ പിറകിൽ പോയത് പാർട്ടി മാത്രമല്ല പിണറായി വിജയനും പരിശോധിക്കണമെന്നും വിമർശനമുണ്ടായി. മുൻ മന്ത്രി ജി സുധാകരനും തോമസ് ഐസക്കും വലിയ വരുമാനമുള്ള മേഖലയാക്കി മാറ്റിയ കയർ വകുപ്പിനെ പി രാജീവ് തകർത്തുവെന്നും അംഗങ്ങൾ വിമർശിച്ചു. 10 വർഷ കാലം ഭരണത്തിലിരുന്നതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ വെറും 35 സീറ്റ് മാത്രം നേടി ദയനീയ തോൽവിയാണ് സിപിഎം ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരേയും പിണറായി വിജയനെതിരേയും വലിയ രീതിയിൽ വിമർശനങ്ങൾ നടന്നിരുന്നു. എം.വി. ഗോവിന്ദനെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് വരെ അണികൾ ആവശ‍്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *