VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Latest News >>

Lastest News >>

സി.പി.എമ്മിൽ നിന്ന് യു.ഡി.എഫിലെത്തി മത്സരിച്ച് വിജയിച്ച ജി സുധാകരൻ മന്ത്രിസഭയിലെ ആദ‍്യ എം.എൽ.എയായി സത‍്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: സിപിഎം ബന്ധം ഉപേക്ഷിച്ച് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്നും യുഡിഎഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ച ജി സുധാകരൻ 16ാം മന്ത്രിസഭയിലെ ആദ‍്യ എംഎൽഎയായി സത‍്യപ്രതിജ്ഞ ചെയ്തു. മുഖ‍്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും സത‍്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. പ്രോ ടേം സ്പീക്കറായി നിയോഗിച്ചതിനാൽ‌ സ്പീക്കർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനു മുന്നിൽ വച്ചായിരുന്നു സത‍്യപ്രതിജ്ഞ. വീണ്ടും എംഎൽഎയായി നിയമസഭയിലെത്തുന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

Leave a Comment

Your email address will not be published. Required fields are marked *