VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ആരാണ് യഥാർത്ഥ പ്രതിപക്ഷമെന്ന് സഭ തുടങ്ങുമ്പോൾ മനസിലാവുമെന്ന് ബി.ജെ.പി എം.എൽ.എ വി മുരളീധരൻ

തിരുവനന്തപുരം: ശരിക്കും ആരാണ് പ്രതിപക്ഷമെന്ന് സഭ തുടങ്ങുമ്പോൾ അറിയാമെന്ന് ബിജെപി എംഎൽഎ വി മുരളീധരൻ. കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി വിജയിച്ച വി. മുരളീധരൻ സത്യപ്രതിജ്‌ഞ ചെയ്യുന്നതിന് മുൻപായി മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു പ്രതികരണം. “ഞങ്ങളാണ് യഥാർഥ പ്രതിപക്ഷം, ബാക്കിയുള്ളവരൊക്കെ കപട പ്രതിപക്ഷമാണെന്ന് സഭ തുടങ്ങുമ്പോൾ മനസിലാവും. ഇത്രയും നാൾ ഇവർ രണ്ടുപേരും അപ്പുറത്തും ഇപ്പുറത്തുമിരുന്ന് സഹകരിക്കുകയായിരുന്നു. ഇനിയെന്തായാലും അത് നടക്കില്ല. ഞങ്ങൾ ബിജെപിയുടെ താത്പര്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കും. കേരളത്തിൻറെ വികസനത്തിനായി പ്രവർത്തിക്കും’ വി. മുരളീധരൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *