VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ചാലയ്ക്കമുക്ക് – ചേന്നംകോട് റോഡ് സഞ്ചാരയോഗ്യമാക്കി തലയ്ക്കാമ്പുറം പൗരസമിതിയും നാട്ടുകാരും

തൊടുപുഴ: വർഷങ്ങളായി മെയിൻറനൻസ് ജോലികൾ ചെയ്യാതെ ഇരുവശത്തും പാഴ് മരങ്ങളും കാട്ടുപൊന്ത കയറി മൂടിയും,കുണ്ടും കുഴിയും ആയി കിടന്നിരുന്ന കോടിക്കുളം പഞ്ചായത്തിലെ ചാലയ്ക്കമുക്ക് – ചേന്നംകോട് റോഡ് നാട്ടുകാരും പൗരസമിതി പ്രവർത്തകരും ചേർന്ന് പണി ചെയ്തു യാത്ര യോഗ്യമാക്കി.

ജെസിബി ഉപയോഗിച്ച് ഇരുവശവും ക്ലിയർ ചെയ്തും വർഷങ്ങൾക്കു മുമ്പ് കേബിൾ ഇടുന്നതിനായി കുഴിച്ചിരുന്ന ട്രഞ്ചുകൾ മൂടിയും ഇരുവശത്തെയും വലിയ പാഴ് മരങ്ങൾ വെട്ടി മാറ്റിയുമാണ് 3 കിലോമീറ്റർ റോഡ് നാട്ടുകാർ ഗതാഗതയോഗ്യമാക്കിയത് കോടിക്കുളം പഞ്ചായത്തിലെ പാറപ്പുഴ, തെന്നത്തൂർ, കാളിയാർ എസ്റ്റേറ്റ്, ചെരിയംപാറ എന്നീ നാലു വാർഡുകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് പൂരിഭാഗവും ഹാരിസൺ മലയാളം പ്ലാൻറ്റേഷൻ വക കാളിയാർ എസ്റ്റേറ്റിലൂടെയാണ് കടന്നുപോകുന്നത്

2024 വർഷത്തിൽ കാളിയാർ എസ്റ്റേറ്റിലെ റബ്ബർ മരങ്ങൾ വെട്ടി മാറ്റുന്നതിന് കരാർ നൽകുകയായിരുന്നു. അമിതമായി തടി കയറ്റിയ ലോറികൾ ഈ റോഡിലൂടെ ഓടിയതു മൂലമാണ് റോഡും റോഡിലെ കലങ്കും തകരുന്നതിന് കാരണമായതെന്ന് നാട്ടുകാർ പറുകുണ്ടായി.

റോഡിലെ ടാറിങ് പൊട്ടിപ്പൊളിഞ്ഞതും അതോടൊപ്പം കേബിൾ ഇടുന്നതിനായി കുഴിച്ച കുഴകൾ മൂടാത്തതും റോഡിൻ്റെ ഇരുവശത്തും പാഴ് മരങ്ങൾ വളർന്നു വലുതായതും കാട്ടുപൊന്ത കയറി മൂടിയതും ഈ വഴിയുള്ള കാൽനട ,വാഹന യാത്ര ദുഷ്കരമാക്കിയിരുന്നു

മൂന്നു കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡിൻറെ ടാറിങ്ങിനും മറ്റു പുനരുദ്ധാരണ ജോലികൾക്കുമായി ബഹുമാനപ്പെട്ട തൊടുപുഴ എംഎൽഎ ശ്രീ അപു ജോൺ ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ആവശ്യമായ തുക അനുവദിക്കുന്നതിന് വേണ്ടി നിവേദനം നൽകുവാൻ ഒരുങ്ങുകയാണ് നാട്ടുകാരും പൗരസമിതി പ്രവർത്തകരും തലയ്ക്കാമ്പുറം പൗരസമിതി ഭാരവാഹികളായ തോമസ് കാട്ടാംകോട്ടിൽ, എം.എം മാത്യു മച്ചുകുഴി എന്നിവരും ചേർന്നാണ് റോഡ് പണിക്ക് നേതൃത്വം നൽകിയത്.

Leave a Comment

Your email address will not be published. Required fields are marked *