VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പാലക്കാട് റ്റി.വിയുടെ റിമോട്ട് നൽകാത്തതിൻ്റെ പേരിൽ സഹോദരനുമായി വഴക്കിട്ട് പന്ത്രണ്ടുകാരൻ തൂങ്ങിമരിച്ചു

പാലക്കാട്: സഹോദരൻ റ്റി.വിയുടെ റിമോട്ട് നൽകാത്തതിന് പന്ത്രണ്ടുകാരൻ തൂങ്ങിമരിച്ചു. പാലക്കാട് തച്ചമ്പാറയിലാണ് സംഭവം. എട്ടാം ക്ലാസുകാരനായ പ്രദോഷാണ് മരിച്ചത്. റ്റി.വിയുടെ റിമോട്ട് നൽകാത്തതിന് പ്രദോഷ് സഹോദരനുമായി വഴക്കിട്ടിരുന്നു. പിന്നാലെ കുട്ടിയെ വീടിൻറെ തട്ടിൻപുറത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച്ച രാവിലെയാണ് സംഭവമുണ്ടായത്. പ്രദോഷിന് രണ്ട് വയസിന് മൂത്ത ഒരു സഹോദരനുണ്ട്. സഹോദരൻ റ്റി.വിയിൽ ഒരു പരിപാടി കണ്ടുകൊണ്ടിരുന്ന സമയത്താണ് പ്രദോഷ് റിമോട്ട് ആവശ്യപ്പെട്ടത്. ഇത് കൊടുക്കാതിരുന്നതോടെ കുട്ടി വഴക്കിട്ട് വീടിൻറെ തട്ടിൻപുറത്ത് കയറി ഇരുന്നു. കുറച്ച് നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെ അന്വേഷിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *