പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കിടങ്ങൂർ സ്വദേശി കെ.ജെ ജോണിന്(75) പരുക്കേറ്റു. ഒരു മണിയോടെ കിടങ്ങൂർ ഭാഗത്ത് വച്ചായിരുന്നു അപകടം. രാമപുരത്ത് വച്ച് സ്കൂട്ടർ കാറിൽ ഇടിച്ചു മുത്തോലി സ്വദേശി പി.ജെ ജോണിയ്ക്ക്(56) പരുക്കേറ്റു. 2.45 ഓടെയാണ് അപകടം. രാമപുരത്ത് വച്ച് കെ.എസ്.ആർ.റ്റി.സിയും ലോറിയും കൂട്ടിയിടിച്ച് ബസിൽ യാത്ര ചെയ്തിരുന്ന രാമപുരം സ്വദേശി എം.ആർ രാജുവിനും(56) പരുക്കേറ്റു. 3.15 ഓടെയാണ് അപകടം ഉണ്ടായത്.
