VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഇടുക്കി ജില്ലാ വ്യാപരോത്സവ് 2026 ൻ്റെ മെഗാ ബമ്പർ സമ്മാനദാനം മെയ് 26ന്

തൊടുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി നടത്തി വന്നിരുന്ന ജില്ലാ വ്യാപരോത്സവ് 2026 ൻ്റെ മെഗാ ബമ്പർ സമ്മാനദാനം മെയ് 26ന് രാവിലെ 10.30 ന് തൊടുപുഴ മഹാറാണി വെഡ്ഡിംഗ് കളക്ഷൻസിൽ വച്ച് നടക്കുമെന്ന് സം​ഘടനാ ഇടുക്കി ജില്ലാ പ്രസിഡൻ്റ് സണ്ണി പൈമ്പിള്ളിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തൊടുപുഴ നിയോജക മണ്ഡലത്തിലെ മാരുതി കാർ സ്പോൺസർ ചെയ്‌ത ഇമ്പൾസ് മൊബൈൽസിൽ വച്ച് താക്കോൽ ദാനവും പീരുമേട് മണ്ഡ‌ലത്തിനുള്ള മാരുതി കാർ സ്പോൺസർ ചെയ്‌ത ക്രിസ്‌റ്റൽ ഹൈപ്പർ മാർകെറ്റിൽ വച്ച് ആ കാറിന്റെ താക്കോൽ ദാനവും നടത്തും. മറ്റെല്ലാ സമ്മാനങ്ങളും തൊടുപുഴ മഹാറാണി വെഡിങ്സിൽ വെച്ചാണ് നടത്തുക. ഇതിനോടകം മുന്ന് മാസ നറുക്കെടുപ്പും മുന്ന് ദ്വൈവാര നറുക്കെടുപ്പും നടന്ന് കഴിഞ്ഞു. 15 റ്റി.വി, 15 ഫ്രിഡ്‌ജ്, 15 വാഷിംഗ് മെഷീൻ 105 പ്രോത്സാഹന സമ്മാനങ്ങൾ, മുന്ന് ദ്വൈവാര നറുക്കെടുപ്പിലൂടെ 15 മിക്‌സികൾ, 15 ഇൻഡക്ഷൻ കുക്കർ, 15 പ്രെഷർ കുക്കർ കൂടാതെ 105 പ്രോത്സാഹന സമ്മാനങ്ങൾ എന്നിവ വിതരണം ചെയ്യ്‌തു കഴിഞ്ഞു. മെഗാ ബമ്പർ സമ്മാന ദാനം വഴി ഒരു ഇന്നോവ ക്രിസ്‌റ്റ കാറും, അഞ്ചു് അസംബ്ലി മണ്‌ഡലങ്ങളിൽ ഓരോ മാരുതി ആൾട്ടോ കാറും ഇതിന് പുറമെ 100 പ്രോത്സാഹന സമ്മാനങ്ങളും നൽകും. ജില്ലാ മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിൽ ആണ് സമ്മാന ദാനം നടത്തുന്നത്.

ഇടുക്കി ജില്ലയിലെ വ്യാപാര മാന്ദ്യം പരിഹരിക്കാനുഉള്ള ശ്രമമാണ് വ്യാപരോത്സവത്തിലൂടെ നടത്തിയത്. ഡിസംബർ 15 മുതൽ മാർച്ച് 31 വരെയാണ് വ്യാപരോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ ഉപഭോക്താക്കളിൽ ഭാഗ്യ വാന്മാരായ ആളുകൾക്ക് ഏകോപന സമിതി ജില്ലാ കമ്മിറ്റി നൽകുന്ന ഓഫർ ആണ് ബമ്പർ സമ്മാനങ്ങൾ എന്ന് ജില്ലാ പ്രസിഡൻ്റ് സണ്ണി പൈമ്പിള്ളിൽ പറഞ്ഞു.

സമ്മാന ദാനം അപു ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തൊടുപുഴ മുൻസിപ്പൽ ചെയർപേഴ്‌സൺ സാബിറ ജലീൽ, പാലാ മുൻസിപ്പൽ ചെയർ പേഴ്‌സൺ ദിയ പുളിയ്ക്കക്കണ്ടം, വൈസ് ചെയർമാൻ കെ ദീപക്, തൊടുപുഴ ഡി.വൈ.എസ്.പി ബൈജു പി.എം, കൂടാതെ ജില്ലാ ഭാരവാഹികളായ നജീബ് ഇല്ലത്തുപറമ്പിൽ, കെ.ആർ വിനോദ്, ആർ രമേശ്, വി.എസ് ബിജു, പി.എം ബേബി, സി.കെ ബാബുലാൽ, സിബി കൊച്ചുവള്ളാട്ട്, രാജു തരണിയിൽ, ഷിബു തോമസ്, തങ്കച്ചൻ കോട്ടയ്ക്കകം, ഷാജി കാഞ്ഞമല, മജോ കരിമുട്ടം, നാസ്സർ സൈറ, ജോസ് കുഴികണ്ടം, റോയ് വർഗീസ്, ആർ സുരേഷ്, സിജോമോൻ, സി.കെ നവാസ്, ജോസ്, എൻ.പി ചാക്കോ, സാൻ്റി കണ്ണാട്ട്, പി.ജെ ജോൺസൺ, ഷിജോ തടത്തിൽ, ജെയിംസ് റോബർട്ട് എന്നിവർ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. തൊടുപുഴയിൽ നടത്തിയ വാർത്താ സംഘടനാ ഇടുക്കി ജില്ലാ സെക്രട്ടറി നാസർ സൈര, വൈസ് പ്രസിഡൻ്റ് ഷൈരീഫ് സർ​ഗം എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *