VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

എസ്.ഐ.ആർ ഭരണഘടനയ്ക്ക് കരുത്തേകുന്നുവെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർ പട്ടികാ പരിഷ്കരണത്തെ (എസ്.ഐ.ആർ) ശരി വച്ച് സുപ്രീം കോടതി. എസ്ഐആർ സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പു വരുത്തുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൻറേതാണ് വിധി. ബിഹാറിലെ എസ്ഐആറിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ഒരു ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ഭരണഘടനയിലെ ആർട്ടി 326 പ്രകാരം തെരഞ്ഞെടുപ്പു കമ്മിഷന് എസ്ഐആർ നടത്താൻ അധികാരമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജികൾ സമർപ്പിച്ചിരുന്നത്. എൻജിഒ അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക് റിഫോംസ് അടക്കമുള്ളവരാണ് ഹർജി സമർപ്പിച്ചിരുന്നത്. കൃത്യവും സമഗ്രവുമായ വോട്ടർ പട്ടിക തയാറാക്കുന്നതിൻറെ പ്രാഥമിക നടപടിയാണ് എസ്ഐആർ എന്നും കോടതി നിരീക്ഷിച്ചു. എസ്ഐആർ നടപടികൾ ഭരണഘടനയ്ക്ക് കരുത്തു പകരുന്നതാണ്. വോട്ടർ പട്ടികയിൽ നിന്ന് പേരു നീക്കുന്നതിനാൽ ആർക്കും പൗരത്വം നഷ്ടപ്പെടുകയില്ല. പൗരത്വം നിശ്ചയിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പു കമ്മിഷനില്ല, എന്നാൽ വോട്ടർ പട്ടികയിൽ ഒരാളെ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പൗരത്വ പരിശോധനയുടെ പരിമിതമായ വശങ്ങൾ കമ്മിഷന് ഉപയോഗിക്കാമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ജോയ് മല്യ ബാഗ്ചിയും ബെഞ്ചിലുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *