VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനം; കടുത്ത മത്സരവുമായി മുൻ എം.എൽ.എ ജോസഫ് വാഴക്കനും നിലവിലെ എം.എൽ.എ മാത്യു കുഴലനാടനും

തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് കടുത്ത മത്സരവുമായി മൂവാറ്റുപുഴയുടെ മുൻ എംഎൽഎ ജോസഫ് വാഴക്കനും നിലവിലെ എംഎൽഎ മാത്യു കുഴലനാടനും. നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം നിലവിലെ കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് മന്ത്രി ആയതു മൂലം ഒഴിവു വരുന്ന കെപിസിസി പ്രസിഡൻറ് സ്ഥാനത്തേക്ക് മൂവാറ്റുപുഴയുടെ പ്രതിനിധികൾ ആയിരുന്നവർ തമ്മിലടിക്കുന്നത് കൗതുകം ആയിരിക്കുകയാണ്.

വൻഭൂരിപക്ഷത്തിൽ മൂവാറ്റുപുഴയിൽ നിന്ന് ജയിച്ച് എംഎൽഎ ആയ മാത്യു കുഴൽ നാടൻ മന്ത്രിയാകും എന്ന് ഉറപ്പിച്ചതാണ്. പക്ഷേ അവസാന ഘട്ടത്തിലെ ബലാബലത്തിൽ ബലറാമിനൊപ്പം മാത്യുവിനും മന്ത്രിസ്ഥാനം ഒരു കിട്ടാക്കനിയായി മാറി. മുസ്ലിം ലീഗിന് എതിരായ മാത്യുവിന്റെ പ്രസ്താവനകളും മന്ത്രിസ്ഥാനം നഷ്ടമായതിന് പ്രധാന കാരണമായിട്ടുണ്ട്.

ജോസഫ് വാഴക്കന്റെ കാര്യം പക്ഷേ ഏറെ വ്യത്യസ്തമാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിൽ മത്സരിക്കുവാൻ പോസ്റ്ററുകളും ബോർഡുകളും വരെ തയ്യാറാക്കിയ വാഴക്കിനെ വെട്ടി മാത്യുക്കുഴൽ നടൻ സ്ഥാനാർഥി ആവുകയായിരുന്നു. സ്ഥാനാർത്ഥി ആകുവാൻ വേണ്ടി മാത്യു പി ആർ ഏജൻസികളെ ഉപയോഗിച്ച് നടത്തിയ ഇമെയിൽ ക്യാമ്പയിനെ പറ്റി ഒക്കെ ജോസഫ് വാക്യം തന്നെ പൊതുവേദിയിൽ തുറന്ന് പറഞ്ഞതാണ്.

2016 ൻ്റെ തനിയാവർത്തനമാണ് ജോസഫ് വഴക്കിനെ സംബന്ധിച്ച് 2026. ഇത്തവണ മണ്ഡലം പക്ഷേ ഏറ്റുമാനൂർ ആയിരുന്നു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൻറെ സീറ്റ് ആയിരുന്ന ഏറ്റുമാനൂർ വാഴയ്ക്കനുവേണ്ടി കോൺഗ്രസ് ഏറ്റെടുക്കുകയായിരുന്നു. സീറ്റുറപ്പിച്ച വാഴയ്ക്കന് ആദ്യഘട്ട പ്രവർത്തനം തുടങ്ങിയിരുന്നു. 3000 ത്തോളം ഫ്ലക്സ് ബോർഡുകളും 2 ലക്ഷത്തോളം പോസ്റ്ററുകളും തയ്യാറാക്കി കഴിഞ്ഞപ്പോൾ സ്ഥാനാർഥിയായി നാട്ടകം സുരേഷ് എത്തി. ചരിത്രം ആവർത്തിച്ചു… വാഴക്കൻ വീണ്ടും പുറത്ത്…

തലമുതിർന്ന കോൺഗ്രസ് നേതാവായ വാഴക്കൻ രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായിയാണ്. മുഖ്യമന്ത്രിക്കും ഏറെ സ്വീകാര്യനാണ് വാഴയ്ക്കൻ. കപ്പിനും ചുണ്ടിനും ഇടയ്ക്ക് ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ട വാഴക്കിന് ഇത്തവണ സാധ്യത ഏറെയാണ്. എങ്കിലും 2016 ഇൽ കുതന്ത്രങ്ങൾ കൊണ്ട് തന്നെ അട്ടിമറിച്ച കുഴൽനാടൻ വീണ്ടും വാഴക്കിന് തലവേദനയാവുകയാണ്. കെ സി വേണുഗോപാൽ ഗ്രൂപ്പിൻറെ പ്രധാനിയായ കുഴൽനാടൻ ഇത്തവണയും കറുത്ത കുതിരയാകുമോ ??? അതോ വാഴയ്ക്കന് മധുരപ്രതികാരം വീട്ടുമോ??? സാമുദായിക സമവാക്യം വാഴയ്ക്കന് അനുകൂലമാകുമ്പോൾ മുസ്ലീം ലീഗിൻറെ അതൃപ്തി കുഴലനാടന് പ്രതികൂലമാകുമോ??? ഇനി നോക്കി കാണണം…..

Leave a Comment

Your email address will not be published. Required fields are marked *