VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മുൻ മന്ത്രിയും കോതമംഗലം എം.എൽ.എയും ആയിരുന്ന കേരള കോൺഗ്രസ് നേതാവ് റ്റി.യു കുരുവിള നിര്യാതനായി

കോതമംഗലം: മു​ൻ ​മ​ന്ത്രി​യും കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ടി.യു. കു​രു​വി​ള (89) നിര്യാതനായി. കൊ​ച്ചി ആ​സ്റ്റ​ർ മെഡിസിറ്റിയിൽ തീവ്രപ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചികിത്സയിലായിരുന്നു. വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ മ​ന്ത്രി​സ​ഭ​യി​ൽ പൊതുമരാ​മ​ത്ത് മന്ത്രിയായിരുന്നു. 2006, 2011 വ​ർ​ഷ​ങ്ങ​ളി​ൽ കോ​ത​മം​ഗ​ല​ത്ത് നി​ന്നും തുട​ർ​ച്ച​യാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ല​വി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ജോസഫ് ​വി​ഭാ​ഗ​ത്തി​ന്റെ സംസ്ഥാന വൈ​സ് ചെയർമാനാണ്. സംസ്കാരം ഞായറാഴ്ച്ച(31/05/2026) ഉച്ച കഴിഞ്ഞ് രണ്ടിന് ചേലാട് സെൻ്റ്. സ്റ്റീഫൻസ് ബെസ്നിയ യാക്കോബായ സുറിയാനി പള്ളിയിൽ.

Leave a Comment

Your email address will not be published. Required fields are marked *