VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Latest News >>

Lastest News >>

ഇന്ത്യൻ ഷൂട്ടിങ്ങ് ഇതിഹാസം അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ (49) അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ജസ്പാൽ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മ്യൂണിക്കിൽ വെച്ച് നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനിടെ നെഞ്ചുവേദനയുണ്ടായിരുന്നു. പിന്നാലെ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയാണ് ജസ്പാൽ റാണ. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ ഇതിഹാസതാരമായിരുന്നു ജസ്പാൽ. മനു ഭാക്കറിൻറെ പരിശീലകൻ കൂടിയായിരുന്നു ഇദ്ദേഹം. ഏഷ്യൻ ഗെയിംസ്, കോമൺ‌വെൽത്ത് ഗെയിംസ് എന്നിവയുൾപ്പെടെ അന്താരാഷ്ട്ര മത്സരങ്ങളിൽ റാണ നിരവധി മെഡലുകൾ നേടി. ഇന്ത്യൻ ഷൂട്ടിങ്ങിനുള്ള സംഭാവനകൾക്ക് 1994 ൽ അർജുന അവാർഡും 1997 ൽ പത്മശ്രീയും അദ്ദേഹത്തിന് ലഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *