VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

തൊഴിലുറപ്പ് പദ്ധതി; നിയമസഭ പ്രമേയം പാസാക്കണമെന്ന് പി.ജെ ജോസഫ്

ചെറുതോണി: മഹാത്മാഗാന്ധിതൊഴിലുറപ്പ് പദ്ധതി നേരത്തേയുള്ള രീതിയിൽ പുന:സ്ഥാപിക്കാനുള്ള പ്രമേയം ചർച്ച ചെയ്ത് പാസാക്കാൻ കേരള നിയമസഭാ സമ്മേളനത്തിൽ സാഹചര്യമൊരുക്കണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം കമ്മറ്റി യോഗം വാഴത്തോപ്പ് പാപ്പൻസ്ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി കൊടുക്കുന്നതിനാവശ്യമായ കേന്ദ്ര സർക്കാർ ഫണ്ട് എത്രയും വേഗം ലഭ്യമാക്കണം. രാസവളങ്ങളുടെ വിലവർധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്നുംപി.ജെ.ജോസഫ് ആവശ്യപ്പെട്ടു.

ക്ഷീര കർഷകരെ സഹായിക്കുവാൻ പാൽ വില വർധിപ്പിക്കണം. കാർഷികോത്പന്നങ്ങളുടെ വിലയിടിവ് തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണം. ജപ്തി നടപടികൾ നിർത്തിവയ്ക്കണം. വന്യമൃഗശല്യംതടയാനുള്ള സർക്കാർ പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാക്കണം. കേരളാ കോൺഗ്രസ് ചെയർമാൻ ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് സംസ്ഥാന സ്പെക്ഷ്യൽ കൺവൻഷൻ 16 – ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി നിയോജകമണ്ഡലം പ്രസിഡണ്ട് ജോയി കൊച്ചുകരോട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങളായ അഡ്വ.തോമസ് പെരുമന ,നോബിൾ ജോസഫ്, വർഗീസ് വെട്ടിയാങ്കൽ,എം.ജെ.കുര്യൻ സംസ്ഥാന സെക്രട്ടറിമാരായ എം.മോനിച്ചൻ, വി.എ. ഉലഹന്നൻ, ഷൈനി സജി, ബെന്നി പുതുപ്പടി ജില്ലാ പഞ്ചായത്ത് മെമ്പർ സജി.പി. ജോസ് നേതാക്കളായ കെ.കെ. വിജയൻ , അഡ്വ. എബി തോമസ്, വർഗീസ് സക്കറിയ, സണ്ണി തെങ്ങുംപള്ളി, ടോമി തൈലംമനാൽ, ജോയി കുടക്കച്ചിറ ,ഷിജോ ഞവരക്കാട്ട്, സാം ജോർജ് , സാവിയോ പള്ളിപ്പറമ്പിൽ, സണ്ണി പുൽക്കുന്നേൽ, അഭിലാഷ് ജോസഫ്, വിൻസന്റ് വള്ളാടി , ജോസ് കുറുക്കൻക്കുന്നേൽ, ജിൽസ് അഗസ്റ്റ്യൻ, സെലിൻ വിൽസൺ, ഡോളി സുനിൽ ,ജോളി ജോയി, ജൂലി റോയി , ബിൻസി റോബി, ഉദ്ദീഷ് ഫ്രാൻസിസ് ,സി.വി.തോമസ്, എ.റ്റി. കൃഷ്ണകുമാർ, എ.ജെ.മാത്തുക്കുട്ടി, സെബാസ്റ്റ്യൻ മ്ലാക്കുഴി, സിബി പുലിക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *