കഞ്ഞിക്കുഴി: ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണായി ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ ചുരുളി ഡിവിഷനിൽ നിന്ന് ജയിച്ച സോന ട്രീസ ജോബിയെ തിരഞ്ഞെടുത്തു. 21-ാം വയസ്സിൽ ആണ് സോന ഈ സ്ഥാനം കരസ്ഥമാക്കിയത്. കളമശേരി സെൻ്റ് പോൾ കോളേജിൽ പഠിക്കുമ്പോൾ യൂണിയൻ തിരഞ്ഞെടുപ്പിൽ സോന വിജയിച്ചിരുന്നു. കെഎസ്‌യു കളമശ്ശേരി യൂണിറ്റ് ഭാരവാഹിയാണ്. തുടർന്ന് സ്വന്തം നാട്ടിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടുക്കി ബ്ലോക്കിലെ കഞ്ഞിക്കുഴി പഞ്ചായത്തിൻ്റെ ചുരുളി ഡിവിഷനിൽ നിന്നും സോന വിജയം നേടി.


മറ്റ് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരെയും തിരഞ്ഞെടുത്തു. തങ്കമണി ബ്ലോക്ക് മെമ്പർ മോളി ടോമി വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സണായും പടമുഖം ബ്ലോക്ക് മെമ്പർ വി.എ ഉലഹാന്നാൻ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.
