VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Latest News >>

Lastest News >>

കഴിഞ്ഞ 12 വർഷത്തിനിടെ രാജ‍്യത്ത് 50 കോടി പേർ അതിദാരിദ്ര‍്യത്തെ അതിജീവിച്ചുവെന്ന് മോദി

പുനെ: കഴിഞ്ഞ 10-12 വർഷത്തിനിടെ രാജ‍്യത്ത് ഏകദേശം 50 കോടി ജനങ്ങൾ അതിദാരിദ്ര‍്യത്തെ അതിജീവിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുനെ മെട്രൊ ലൈൻ 3 (പിങ്ക് ലൈൻ) വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ദാരിദ്ര‍്യത്തിനെതിരായ പോരാട്ടം മുദ്രാവാക‍്യങ്ങളിൽ മാത്രമായി ഒതുങ്ങി നിന്നെന്നും എന്നാൽ ഇന്ത‍്യ ഇപ്പോൾ പ്രായോഗികതലത്തിൽ അതിനെ പരാജയപ്പെടുത്തികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ സർക്കാർ പാവപ്പെട്ടവരെ ശാക്തീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അതുവഴി ആത്മവിശ്വാസത്തിലൂടെയും അവസരങ്ങളിലൂടെയും ദാരിദ്ര‍്യത്തെ മറികടക്കാൻ അവരെ പ്രാപ്തരാക്കിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *