VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മലപ്പുറത്ത് പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, 16 കാരൻ കസ്റ്റഡിയിൽ

മലപ്പുറം: വാണിയമ്പലത്ത് റെയിൽവേ ട്രാക്കിനരികിൽ‌ നിന്ന് സ്കൂൾ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച മുതൽ കാണാതായ പതിനഞ്ചുകാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കരുവാരക്കുണ്ട് ഗവൺമെൻറ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു മരിച്ച പെൺകുട്ടി. വ്യാഴാഴ്ച രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്കൂൾ പടിയിൽ ബസിറങ്ങി. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ സ്കൂൾ യൂണിഫോമിലായിരുന്നു കുട്ടിയുടെ മൃതദേഹം. സംഭവത്തിൽ‌ സംശ‍യം തോന്നിയ 16 വയസുകാരനായ ആൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ‌ തന്നെയാണ് മൃതദേഹം കാണിച്ചുകൊടുത്തത്. കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Leave a Comment

Your email address will not be published. Required fields are marked *