VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പശ്ചിമേഷ്യൻ സം​ഘർഷത്തിൽ മധ്യസ്ഥ നീക്കവുമായി ചൈന

ചൈന: പശ്ചിമേഷ്യൽ യുദ്ധം ആറാം ദിവസവും പിന്നിട്ട് മുന്നോട്ടു പോവുന്നതിനിടെ മധ്യസ്ഥ നീക്കവുമായി ചൈന. സമാധാന ചർച്ചകൾക്കായി പ്രതിനിധിയെ പശ്ചിമേഷ്യയിലേക്കയക്കുമെന്ന് ചൈന അറിയിച്ചു. എണ്ണ വിതരണം പുനസ്ഥാപിക്കാൻ നടപടി വേണമെന്നും സൈനിക നടപടികൾ നിർത്തിവയ്ക്കണമെന്നുമാണ് ചൈനയുടെ ആവശ്യം. ഇറാനിൽ ഇസ്രയേൽ – യുഎസ് ആക്രമണം തുടരുകയാണ്. ടെഹ്റാനിലെ വിവിധയിടങ്ങളിൽ ആക്രമണം നടന്നു. ടെൽ അവീവ്, ജറുസലേം എന്നിവിടങ്ങളിൽ ഇറാൻ ആക്രമണം നടത്തി. സൗദി അൽ ഖാജ്, അൽ ജൗഫ് മേഖലയിൽ ഇറാൻറെ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ലബനനിൽ ഇസ്രയേൽ ആക്രമണത്തിൽ അഞ്ചുപേർകൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *