VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

റൈഹാൻ വാദ്രയുടെ ഫോട്ടോ പ്രദർശനത്തിന് വേദിയൊരുക്കാമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം; പക്ഷപാതപരമായ സമീപമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വാദ്രയുടെ ഫോട്ടോ പ്രദർശനം കേരളത്തിൽ നടത്താൻ വേദിയൊരുക്കാമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ വാഗ്ദാനത്തിനെതിരേ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ നടപടി പക്ഷപാതപരമായ സമീപനമാണെന്ന് അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് സമാധാനപരമായി പ്രതിഷേധിക്കുന്ന യുവാക്കൾക്ക് പൊലീസ് നടപടികൾ നേരിടേണ്ടിവരുന്ന സാഹചര്യത്തിലാണ് റൈഹാൻ വാദ്രയുടെ പ്രദർശനത്തിന് മുഖ്യമന്ത്രി പ്രത്യേക പരിഗണന നൽകുന്നതെന്ന് രാജീവ് ചന്ദ്രശേഖർ സമൂഹ മാധ്യമ പോസ്റ്റിൽ പറഞ്ഞു. ആർക്കും കേരളത്തിൽ പ്രദർശനം നടത്താൻ മുഖ്യമന്ത്രി ക്ഷണം നൽകുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ മകനായാലും പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സമാധാനപരമായി പ്രതിഷേധിക്കുന്ന മലയാളി യുവാക്കൾക്ക് നേരെ പൊലീസ് കണ്ണീർവാതകവും ടിയർ ഗ്യാസ് ഗ്രനേഡുകളും പ്രയോഗിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്യുമ്പോൾ മറ്റൊരു യുവാവിന് പ്രത്യേക പരിഗണന നൽകുന്നതാണ് തെറ്റെന്നും മുൻ കേന്ദ്രമന്ത്രി ആരോപിച്ചു.

രാഹുൽ ഗാന്ധി, വി.ഡി. സതീശൻ എന്നിവരടക്കമുള്ള കോൺഗ്രസ് നേതാക്കളെ വിമർശിച്ച രാജീവ് ചന്ദ്രശേഖർ, ഒരു രാഷ്ട്രീയ കുടുംബത്തിലെ അംഗങ്ങളുടെ കാര്യത്തിൽ മാത്രമാണോ ജനാധിപത്യവും അവകാശങ്ങളും പ്രസക്തമാകുന്നതെന്ന് ചോദിച്ചു. തൊഴിലില്ലായ്മ, രാഷ്ട്രീയ അഴിമതി, പോക്സോ നിയമം ലംഘിച്ച് പ്രായപൂർത്തിയാകാത്ത മുസ്‌ലിം പെൺകുട്ടിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചെന്ന ആരോപണം എന്നിവയും അദ്ദേഹം ഉന്നയിച്ചു. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയം സത്യസന്ധതയില്ലായ്മയും നുണകളും അഴിമതിയും അരാജകത്വവും വഞ്ചനയും അടിസ്ഥാനമാക്കിയുള്ളതാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *