VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കി

പത്തനംതിട്ട: വോട്ടർ‌പട്ടികയിൽ നിന്നും കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടി. അടൂർ‌ ആർഡിഒ ആണ് നടപടി സ്വീകരിച്ചത്. വ‍്യാജ രേഖയുണ്ടാക്കി റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ നേരത്തെ സപ്ലൈ ഓഫിസർ റേഷൻ കാർഡ് റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മ വീണ്ടും തിരിച്ചടി നേരിടുന്നത്. ഇതേ റേഷൻ കാർഡിലെ മേൽവിലാസത്തിൽ തന്നെയായിരുന്നു വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നത് എന്നതുകൊണ്ടാണ് വോട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കപ്പെട്ടത്. റേഷൻ കാർഡ് ഉടമയുടെ മകൻ ശ‍്യാംജിത്ത് എസ്. പിള്ളയുടെ പരാതിയിലാണ് നടപടി. എന്നാൽ വോട്ടർ പട്ടകയിൽ നിന്നും പേര് നീക്കം ചെയ്തതോടെ കലക്റ്ററെയും ഹൈക്കോടതിയെയും സമീപിക്കാനാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ നീക്കം.

Leave a Comment

Your email address will not be published. Required fields are marked *