VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് കിണറിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു

നാസിക്: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ കാർ‌ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേര്‌ മരിച്ചു. മരിച്ചവരിൽ ആറ് പേരും കുട്ടികളാണ്. ദത്താത്രേയ ദർഗോഡെ(34), ഭാര്യ രേഷ്മ(30), മകൾ രാഖി(10), സഹോദരപുത്രിമാരായ മാധുരി(13), ശ്രാവണി(11), മകൾ സൃഷ്ടി(14), സഹോദരപുത്രി സമൃദ്ധി(ഏഴ്) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.30 ന് നാസിക്കിൽ നിന്ന് 40 കിലോ മീറ്റർ അകലെയുള്ള ദിൻഡോരിയിലായിരുന്നു അപകടം.

ഇൻഡോറിൽ നിന്നുള്ള ഈ കുടുംബം ശിവാജിനഗറിലെ ഹാളിൽ നടന്ന പരിപാടിയിൽ പങ്കെടുത്തുമടങ്ങവെയാണ് സംഭവം. അപകടത്തിന് പിന്നാലെ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ദുഷ്കരമായിരുന്നു.

നീണ്ട പരിശ്രമത്തിനൊടുവിൽ ക്രെയിനുകൾ ഉപയോഗിച്ചാണ് വാഹനം പുറത്തെടുത്തത്. കാറിൽനിന്ന് ഒൻപത് മൃതദേഹങ്ങൾ കണ്ടെടുത്തു. വാഹനത്തിൽ നിന്ന് തെറിച്ചുപോയി വെള്ളത്തിൽ വീണ മറ്റൊരു പെൺകുട്ടിക്കായി പ്രത്യേക തിരച്ചിൽ ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *