VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മൊജ്തബ ഖമനേയിയുടെ ആരോഗ്യനില ഗുരുതരം

ടെഹ്റാൻ: ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയി അബോധാവസ്ഥയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ട്. ഇറാനിലെ പുണ്യനഗരമായ ഖോമിൽ‌ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിൻ്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.

ഗുരുതരാവസ്ഥയിൽ ചികിത്സയിലായതിനാൽ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തിട്ടും അദ്ദേഹത്തിന് തീരുമാനങ്ങളെടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണന്നും റിപ്പോർട്ടിൽ പറയുന്നു. പരമോന്നത നേതാവായി മൊജ്തബ തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതുവരെ പൊതുവേദികളിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതിനിടെ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് അലി ഖമനേയിയുടെ സംസ്കാരത്തിനായുള്ള ഒരുക്കങ്ങളും ഇവിടെ പുരോഗമിക്കുന്നതായും നയതന്ത്ര കുറിപ്പുണ്ട്. ഖോമിൽ‌ അലി ഖമേനയിക്കായി വലിയ ശവകുടീരമാണ് നിർമിക്കുന്നതെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *