VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ശബരിമലയിലെ യുവതീ പ്രവേശനം; കോടതി വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച കോടതി വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. ചൊവ്വാഴ്ച കേസിൽ വാദം ആരംഭിക്കാനിരിക്കെ‍‍യാണ് കേന്ദ്രം കോടതി‍ൽ നിലപാടറിയിച്ചത്. ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരമാണ്.

യുവതി പ്രവേശനം അനുവദിച്ചാൽ ആരാധന സ്വഭാവം മാറും, വിശ്വാസവിഷയങ്ങളിൽ കോടതികൾ ഇടപെടരുത് എന്നിവയുൾപ്പെടെയുള്ള പ്രധാന വാദങ്ങൾ ഉൾക്കൊള്ളിച്ച് 246 പേജുള്ള വാദമാണ് കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ സമർപ്പിച്ചത്. ചൊവ്വാഴ്ച ആരംഭിക്കുന്ന വാദം വ്യാഴാഴ്ചവരെ നീളും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്.

യുവതീ പ്രവേശത്തെ എതിർക്കുന്നവരുടെ വാദമാവും കേൾ‌ക്കുക. കേരളവും യുവതീ പ്രവശനം എതിർക്കുന്ന വർ‌ക്കൊപ്പം വാദിക്കാൻ കത്തു നൽകിയിട്ടുണ്ട്. പുനഃപരിശോധന ആവശ്യപ്പെടുന്ന സംഘടനകളുടെ അടക്കം 32 പേരുടെ വാദങ്ങളാണ് ഇതുവരെ സമർപ്പിച്ചത്. യുവതി പ്രവേശനത്തെ അനൂകൂലിക്കുന്ന 12 പേരുടെ വാദങ്ങളും ഇതുവരെ സമർപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *